സുപ്രീം കോടതി വിധിയില്‍ കോളടിച്ച് അദാനി, ഓഹരി മൂല്യം കുത്തനെ ഉയര്‍ന്നു

മുംബൈ -അദാനി ഗ്രൂപ്പിനെതിരെയുള്ള ഹിന്‍ഡന്‍ബെര്‍ഗ് വെളിപ്പെടുത്തലില്‍  പ്രത്യേക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന സുപ്രീം കോടതി വിധിയില്‍ കോളടിച്ച് അദാനി. ഇന്ന് രാവിലെ വിധി വന്നതിന് പിന്നാലെ അദാനി ട്രാന്‍സ്മിഷന്‍ അടക്കം അദാനി ഗ്രൂപ്പിന്റെ  ഓഹരി മൂല്യം കുത്തനെ  ഉയര്‍ന്നു. അദാനി ട്രാന്‍സ്മിഷന്റെ ഓഹരി വില ഏകദേശം 16 ശതമാനം ഉയര്‍ന്നതിന് ശേഷം പിന്നീട് നേട്ടം 10 ശതമാനത്തിലേക്കെത്തി. അദാനി ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റുചെയ്ത 10 കമ്പനികളുടെ ഓഹരികളും ഉയര്‍ന്നിട്ടുണ്ട്. ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളില്‍ ഉടനീളം കാണപ്പെടുന്ന  പ്രവണതയുടെ ഭാഗമാണ് അദാനി ട്രാന്‍സ്മിഷന്‍ ഓഹരികളിലെ ഈ കുതിച്ചുചാട്ടം. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ എന്നിവ നിഫ്റ്റി 50 സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കി. ഇന്ന് നിഫ്റ്റി 100 പോയന്റോളം നഷ്ടത്തിലുള്ളപ്പോഴാണ് അദാനി ഗ്രൂപ്പ് നേട്ടമുണ്ടാക്കിയത്.

 

Latest News