Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ ക്രിസ്മസ് പാര്‍ട്ടി  ഇന്ന്, ഗവര്‍ണര്‍ക്ക് ക്ഷണമില്ല

തിരുവനന്തപുരം-മുഖ്യമന്ത്രിയുടെ ക്രിസ്മസ്, പുതുവത്സര വിരുന്ന് ഇന്ന് തലസ്ഥാനത്ത്. പന്ത്രണ്ടരക്ക് മാസ്‌ക്കറ്റ് ഹോട്ടലിലെ ചടങ്ങില്‍ ക്ഷണിക്കപ്പെട്ട അതിഥികളാകും പങ്കെടുക്കുക. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടില്ല.സജി ചെറിയാന്‍ വിവാദ പരാമര്‍ശം തിരുത്തിയതിനാല്‍ കെസിബിസി പ്രതിനിധികള്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. പ്രതിപക്ഷ നേതാവടക്കം കോണ്‍ഗ്രസ്, ബിജെപി നേതാക്കള്‍ക്കും ക്ഷണമുണ്ടെങ്കിലും ഇവരാരും വിരുന്നില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ വര്‍ഷം 570 പേരായിരുന്നു വിരുന്നില്‍ പങ്കെടുത്തത്. 9,24,160 രൂപയായിരുന്നു മുന്‍വര്‍ഷത്തെ വിരുന്നിന്റെ ചെലവ്.
അതേസമയം, സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഒന്നര മാസത്തിന് ശേഷമാണ് മന്ത്രിസഭാ യോഗം തിരുവനന്തപുരത്ത് ചേരുന്നത്. നവകേരളസദസ് ആയിരുന്നതിനാല്‍ പതിവ് കാബിനറ്റ് ഇതുവരെ വിവിധ ജില്ലകളിലായിരുന്നു. നിയമസഭാ സമ്മേളനത്തിന്റെ തിയ്യതി ഇന്നത്തെ യോഗം പരിഗണിച്ചേക്കും. ഈ മാസം അവസാനം ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സഭാ സമ്മേളനം തുടങ്ങാനാണ് ആലോചന. ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മന്ത്രിമാരായ ശേഷം ചേരുന്ന ആദ്യ മന്ത്രിസഭ യോഗമാണിത്. 
 

Latest News