ഖാലിദ് ഫൈസൽ രാജകുമാരന്റെ ശസ്ത്രക്രിയ പൂർത്തിയായി

മക്ക- മക്ക ഗവർണറും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേശകനുമായ ഖാലിദ് അൽ ഫൈസൽ അൽ സൗദ് രാജകുമാരന്  ജിദ്ദ കിംഗ് ഫൈസൽ സൂപ്പർ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ വിജയകരമായി ശസ്ത്രക്രിയ പൂർത്തിയാക്കിയതായി മക്ക ഗവർണറേറ്റ് അറിയിച്ചു. തിങ്കളാഴ്ച കാലിനു ശസ്ത്രക്രിയക്കായി പ്രവേശിപ്പിച്ചിരുന്ന ഖാലിദ് അൽ ഫൈസൽ രാജകുമാരൻ  ശസ്ത്രക്രിയക്കു ശേഷം പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്തിട്ടുണ്ട്.
 

Latest News