പുതുവത്സര രാവില്‍ ഇന്ത്യയിലെ സൊമാറ്റോ ബോയ്‌സിന് കിട്ടിയ ടിപ്പ് 97 ലക്ഷം രൂപ

മുംബൈ- പുതിയ വര്‍ഷം വരുമ്പോള്‍ മദ്യവില്‍പ്പനയില്‍ മാത്രമല്ല സൊമാറ്റോ ബോയ്‌സിന് കിട്ടിയ ടിപ്പിലും റെക്കോര്‍ഡ്. പുതുവത്സര രാവില്‍ ഇന്ത്യയിലാകെ സൊമാറ്റോയുടെ ഡെലിവറി ബോയ്‌സിനു 97 ലക്ഷം രൂപയാണ് ടിപ്പായി കിട്ടിയത്. മാത്രമല്ല ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ പലതും ഒറ്റദിവസത്തെ വില്‍പ്പനയില്‍ റെക്കോര്‍ഡ് ഭേദിക്കുകയും ചെയ്തു ഡിസംബര്‍ 31ന്.

സൊമാറ്റോയുടെ സി. ഇ. ഒ ദീപിന്ദര്‍ ഗോയലാണ് ബോയ്‌സിനു കിട്ടിയ ടിപ്പിന്റെ കണക്ക് എക്‌സിലൂടെ പുറത്തുവിട്ടത്. ടിപ്പിന്റെ കണക്കിനോടൊപ്പം ഇന്ത്യക്കാര്‍ക്ക് നന്ദി രേഖപ്പെടുത്താനും ദീപിന്ദര്‍ ഗോയല്‍ മറന്നിട്ടില്ല. 

ദീപീന്ദറിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളുമായാണ് ഉപയോക്താക്കളെത്തിയത്. സൊമാറ്റോ ബോയ്‌സിന് ഉപയോക്താക്കള്‍ ഇത്രയും ടിപ്പ് കൊടുത്തു, അവര്‍ക്ക് സൊമാറ്റോ പ്രത്യേകമായി എന്തുകൊടുത്തു എന്ന ചോദ്യമാണ് ഒരാള്‍ ഉന്നയിച്ചത്. 
2015, 2016, 2017, 2018, 2019, 2020 എന്നീ വര്‍ഷങ്ങളിലെ പുതുവര്‍ഷ രാവുകളില്‍ കിട്ടിയതിനു തുല്യമായ ഓര്‍ഡറുകളാണ് ഈ വര്‍ഷം ഡിസംബര്‍ 31ന് മാത്രം സൊമാറ്റോയില്‍ കിട്ടിയത്.

Latest News