സൗദിയിൽ മസ്ജിദ് നിര്‍മാണത്തിന് മുന്നോട്ടുവന്നത് 459 പേര്‍; സംഭാവന 139.3 കോടി റിയാൽ

ജിദ്ദ - രാജ്യത്തെ വിവിധ പ്രവിശ്യകളിലും നഗരങ്ങളിലും സ്വന്തം ചെലവില്‍ മസ്ജിദുകള്‍ നിര്‍മിക്കാനും പള്ളികള്‍ അറ്റകുറ്റപ്പണികള്‍ നടത്തി പുനരുദ്ധരിക്കാനും ഇസ്‌ലാമികകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി കഴിഞ്ഞ വര്‍ഷം 459 പേര്‍ മുന്നോട്ടുവന്നു. വ്യവസ്ഥകള്‍ക്കനുസൃതമായി മസ്ജിദ് നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കും ഇവര്‍ ആകെ 139.3 കോടിയിലേറെ റിയാല്‍ സംഭാവന ചെയ്തു.

സമൂഹത്തിലെ അംഗങ്ങള്‍ക്കിടയില്‍ സാംസ്‌കാരിക വ്യക്തിത്വം, സാമൂഹികബന്ധങ്ങള്‍, ഇസ്‌ലാമിക ഐക്യം എന്നിവ ശക്തപ്പെടുത്താന്‍ സഹായിക്കുന്ന ഇത്തരം സംഭാവനകളിലൂടെ സാമൂഹിക ഉത്തരവാദിത്തം പ്രചരിപ്പിക്കാനും ഉദാരമതികളുടെ ഇടപെടലുകളില്‍ നിന്ന് പ്രയോജനം നേടാനുമാണ് മന്ത്രാലയ ശ്രമിക്കുന്നത്. 

Latest News