ഫാഷനില്‍ മുടിവെട്ടി, ആറ് ബാര്‍ബര്‍മാരെ അഫ്ഗാനില്‍ വെടിവെച്ചുകൊന്നു

കാബൂള്‍ - പാശ്ചാത്യ രീതിയില്‍ മുടിവെട്ടിക്കൊടുത്തതിന് അഫ്ഗാനിസ്ഥാനില്‍ അജ്ഞാതരായ തോക്കുധാരികള്‍ ആറ് ബാര്‍ബര്‍മാരെ വെടിവച്ചു കൊന്നതായി പോലീസ് പറഞ്ഞു.
ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ മിര്‍ അലി എന്ന പട്ടണത്തില്‍ നടന്ന കൊലപാതകങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്ന് പ്രാദേശിക പോലീസ് മേധാവി ജമാല്‍ ഖാന്‍ പറഞ്ഞു.
സംഭവം നാട്ടുകാരെ ഞെട്ടിച്ചു, കൊല്ലപ്പെട്ടവരെല്ലാം വിവിധ ബാര്‍ബര്‍ ഷോപ്പുകളില്‍ ജോലി ചെയ്യുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാസം മുടിവെട്ടാന്‍ ബാര്‍ബര്‍ഷോപ്പിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടവരില്‍ ഒരാളെ പരിചയപ്പെട്ടതെന്ന് പ്രദേശവാസിയായ ജാവേദ് അലി പറഞ്ഞു.

പാകിസ്ഥാന്‍ താലിബാന്റെ താവളമായി പ്രവര്‍ത്തിച്ച സ്ഥലമാണ് മിര്‍ അലി. പാശ്ചാത്യ ശൈലിയില്‍ താടി വെട്ടുന്നതും മുടിവെട്ടുന്നതും താലിബാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ചിരുന്നു.

 

Latest News