കെ എസ് ആര്‍ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം

കോട്ടയം - കെ എസ് ആര്‍ ടി സി ബസ് തലയിലൂടെ കയറിയിറങ്ങി യാത്രക്കാരന് ദാരുണാന്ത്യം. കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം നടന്നത്. മരിച്ചയാളെ ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.  പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

 

Latest News