മലപ്പുറത്ത് ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു

മലപ്പുറം - പാണ്ടിക്കാട് കരിങ്കാളി ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചു ഒരാള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മേലാറ്റൂര്‍ സ്വദേശി കരിമ്പനകുന്നത്ത് വേലായുധനാണ്(62) പൊള്ളലേറ്റത്. ശരീരത്തിന്റെ 90 ശതമാനം ഭാഗവും പൊള്ളലേറ്റ വേലായധനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ കതിന അബദ്ധത്തില്‍ പൊട്ടിയാണ് അപകടമുണ്ടായത്. പരുക്കേറ്റ വേലായുധനെ ആദ്യം മഞ്ചേരി ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും കൊണ്ടുപോകുകയായിരുന്നു.

 

Latest News