ജപ്പാനിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് തീ പിടിച്ച് ദുരന്തം; മരണം അഞ്ചായി

ടോക്കിയോ- ജപ്പാനിലെ ഹനേദ വിമാനത്താവളത്തിൽ വിമാനങ്ങൾ തീപ്പിടിച്ച് അഞ്ചു പേർ മരിച്ചു. ജപ്പാൻ എയർലൈൻസിന്റെ വിമാനം കോസ്റ്റ് ഗാർഡ് വിമാനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എയർബസ് എ350 വിമാനത്തിൽ 367 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വടക്കൻ ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയിലെ സപ്പോറോ വിമാനത്താവളത്തിൽ നിന്നാണ് വിമാനം എത്തിയത്. തീരസംരക്ഷണ സേനയുടെ ടർബോപ്രോപ്പ് വിമാനത്തിൽ ആറുപേരാണ് ഉണ്ടായിരുന്നത്. ഒരാളെ രക്ഷപ്പെടുത്തി. ബാക്കിയുള്ള അഞ്ചുപേരും സംഭവത്തിൽ കൊല്ലപ്പെട്ടു.
 

Latest News