24 ലക്ഷം റിയാൽ കവർന്ന ഫലസ്തീനി റിയാദിൽ അറസ്റ്റിൽ

റിയാദ് - ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്ന് 24 ലക്ഷം റിയാൽ കവർന്ന ഫലസ്തീനി യുവാവിനെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു. പണം കവരാൻ പദ്ധതി തയാറാക്കിയ ഫലസ്തീനി യുവാവ് പണം അജ്ഞാതർ മോഷ്ടിച്ചെന്ന് വ്യാജ പരാതി നൽകുകയായിരുന്നു. വിശദമായ അന്വേഷണത്തിൽ കവർച്ചക്കു പിന്നിൽ പരാതിക്കാരൻ തന്നെയാണെന്ന് വ്യക്തമാവുകയായിരുന്നു. ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നടപടികൾ പൂർത്തിയാക്കി പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.
 

Latest News