Sorry, you need to enable JavaScript to visit this website.

ജിദ്ദ ബലദിൽ അനധികൃത പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾ റിക്കവറിൽ വാനുകളിൽ മാറ്റില്ല, ലോക്കിടും

ജിദ്ദ - ഹിസ്റ്റോറിക് ജിദ്ദയിലെ ബലദ് പെയ്ഡ് പാർക്കിംഗ് പുതിയ കരാറുകാരൻ വീണ്ടും പ്രവർത്തിപ്പിക്കാൻ തുടങ്ങി. പഴയ കരാറുകാരന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് മൂന്നു മാസമായി പാർക്കിംഗ് സൗജന്യമായിരുന്നു. 
മണിക്കൂറിന് മൂന്നര റിയാലാണ് പുതിയ പാർക്കിംഗ് ഫീസ്. നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാനുകൾ ഉപയോഗിച്ച് നീക്കം ചെയ്യില്ല. പകരം നീക്കം ചെയ്യാൻ സാധിക്കാത്ത വിധം തടയും. ഇത്തരം കാറുകൾക്ക് 135 റിയാൽ പിഴ ചുമത്തും. നേരത്തെ നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് പാർക്കിംഗുകളിലേക്ക് നീക്കി ഉടമകൾക്ക് 230 റിയാൽ പിഴ ചുമത്തുകയാണ് ചെയ്തിരുന്നത്.
 

Latest News