തൃശൂർ - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദർശനത്തെ തുടർന്ന് തൃശൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. എന്നാൽ, മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്കൊന്നും മാറ്റമില്ല. നിയമനങ്ങൾക്കായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് അധികൃതർ വ്യക്തമാക്കി.
ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് തൃശൂരിലെ പ്രധാനമന്ത്രിയുടെ സന്ദർശനം. നടൻ സുരേഷ് ഗോപിയെ തൃശൂരിൽനിന്നും വിജയിപ്പിക്കുന്നതടക്കമുള്ള തന്ത്രങ്ങൾക്ക് കൂടുതൽ ജീവൻ വെപ്പിക്കാൻ പ്രധാനമന്ത്രിയുടെ പരിപാടിയിലൂടെ സാധിക്കുമെന്നാണ് ബി.ജെ.പി കേന്ദ്രങ്ങളുടെ പ്രതീക്ഷ.