Sorry, you need to enable JavaScript to visit this website.

കളിക്കുന്നതിനിടെ കുഴല്‍കിണറില്‍  വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്-ഗുജറാത്തില്‍ കുഴല്‍കിണറില്‍ വീണ രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം. ദ്വാരകയില്‍130 അടി താഴ്ചയിലുളള കുഴല്‍ക്കിണറില്‍ വീണ എയ്ഞ്ചല്‍ സാക്കറെ എന്ന കുട്ടിയെ 8 മണിക്കൂറോളം നീണ്ട ദൗത്യത്തിനൊടുവില്‍ പുറത്തെടുത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബോധാവസ്ഥയില്‍ പുറത്തെടുത്ത കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് കളിക്കുന്നതിനിടെ കുട്ടി വീടിന് മുന്നിലെ കുഴല്‍ക്കിണറിലേക്ക് വീണത്. എന്‍ഡിആര്‍എഫ് സംഘം അടക്കമെത്തിയാണ് രക്ഷാപ്രവര്‍ത്തനം തടത്തിയത്. രാത്രി പത്ത് മണിയോടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Latest News