Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പുതുവർഷം പുതു ജീവിതത്തിലേക്ക്; നടൻ ഷൈനും മോഡൽ തനൂജയും വിവാഹിതരാകുന്നു, നിശ്ചയം കഴിഞ്ഞു

 പുതുവർഷത്തിൽ പുതിയൊരു ജീവിതത്തിലേക്ക് കടന്ന് നടൻ ഷൈൻ ടോം ചാക്കോയും മോഡൽ തനൂജയും. പ്രണയിനി തനൂജയുമായുള്ള വിവാഹനിശ്ചയത്തിന്റെ ദൃശ്യങ്ങൾ താരങ്ങൾ തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. 
 അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വളരെ ലളിതമായാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ഈ വർഷംതന്നെ വിവാഹമുണ്ടാകുമെന്നാണ് വിവരം.
 പിങ്കും വെള്ളയും കലർന്ന ലഹങ്കയായിരുന്നു തനൂജയുടെ വേഷം. വെളുത്ത പാന്റും പിങ്ക് ഷർട്ടുമായിരുന്നു ഷൈൻ ധരിച്ചത്. സിനിമാ പ്രമോഷനും മറ്റു ചടങ്ങുകൾക്കുമെല്ലാം കുടുംബത്തോടൊപ്പം തനൂജയെയും ഷൈൻ നേരത്തെ തന്നെ കൂടെ കൂട്ടാറുണ്ട്. തനൂജയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടിട്ടുമുണ്ട്. വിവാഹനിശ്ചത്തിന്റെ ചിത്രങ്ങൾ പുറത്തു വന്നതോടെ ഇരുവർക്കും അഭിനന്ദന പ്രവാഹമാണ്. ഷൈന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലൊരു കുഞ്ഞുണ്ട്. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച പ്രസ്തുത ബന്ധം വേർപിരിഞ്ഞ് ആദ്യ ഭാര്യയും കുഞ്ഞുമിപ്പോൾ വിദേശത്താണ് കഴിയുന്നത്. നാൽപതുകാരനായ ഷൈൻ ടോം ചാക്കോ ഏറ്റവും അവസാനം പ്രത്യക്ഷപ്പെട്ടത് മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡിലാണ്. മലയാളി ഫ്രം ഇന്ത്യ, അയ്യർ കണ്ട ദുബായ് എന്നിവയാണ് പുതിയ പ്രോജക്ടുകൾ.
 

Latest News