Sorry, you need to enable JavaScript to visit this website.

മന്ത്രി സജി ചെറിയാനെതിരെ എം വി ഗോവിന്ദന്‍, സി പി എമ്മിന് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയുമെന്ന് മറുപടി

തിരുവനന്തപുരം - ബിഷപ്പുമാര്‍ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയെ തള്ളി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടി സെക്രട്ടറി പറയും. സഭയ്ക്ക് അതൃപ്തിയുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിക്കും. ശരിയായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായി എന്ന സജി ചെറിയാന്റെ പ്രസ്താവനയിലെ പ്രയോഗങ്ങള്‍ പര്‍വതീകരിക്കേണ്ടതില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. എന്തുകൊണ്ട് മണിപ്പൂരില്‍ പോയില്ല, എന്തുകൊണ്ട് പ്രധാനമന്ത്രിയുടെ വിരുന്നിന് പോയി എന്നതെല്ലാം ബിഷപ്പുമാര്‍ തീരുമാനിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിനെ കുറിച്ചുള്ള ഗവര്‍ണ്ണറുടെ പ്രസ്താവന ശുദ്ധ അസംബന്ധമാണ്. ഒരു നാടിനെ അപമാനിക്കുന്ന പ്രസ്താവനയാണ് ഗവര്‍ണ്ണര്‍ നടത്തിയത്. കണ്ണൂരിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നിരന്തരമായ ശ്രമം നടക്കുന്നുണ്ടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അയോധ്യ രാമക്ഷേത്ര ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട വര്‍ഗീയ നിലപാടിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസിന് ആവുന്നില്ല. വിളിച്ചില്ലെങ്കിലും പോകുമെന്നാണ് ഒരു കോണ്‍ഗ്രസ്സ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ കോണ്‍ഗ്രസിന് അവസരവാദപരമായ നിലപാടാണാണെന്നും ഒരു മതത്തിനും എതിരല്ല സി പി എം എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

 

Latest News