മൂന്നാറില്‍ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു

ഇടുക്കി - മൂന്നാറില്‍ ജാര്‍ഖണ്ഡ് സ്വദേശിനിയായ 12 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിരയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കായി  ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ജാര്‍ഖണ്ഡ് സ്വദേശി സെലല്‍ എന്ന യുവാവിനെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. ഇയാളുടെ ഭാര്യ ഭാര്യ സുമരി ബുര്‍ജോക്കെതിരെയും കേസ് ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങളും മൂന്നാര്‍ പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലാണ്. ചിട്ടിവാര എസ്റ്റേറ്റിലാണ് സംഭവം. കുട്ടിയെ വീട്ടില്‍ നിന്ന് കാട്ടിലേക്ക് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ ശേഷം പെണ്‍കുട്ടിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി വീട്ടുകാര്‍ക്ക് മനസ്സിലായത്. പിന്നീട് മൂന്നാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. വീട്ടുകാര്‍ പരാതി നല്‍കിയെന്ന് മനസിലാക്കിയ ഇരുവരും സ്ഥലം വിടുകയായിരുന്നു.

Latest News