ഏതെങ്കിലും വിരുന്നില്‍ പങ്കെടുത്തെന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാടുകള്‍, മന്ത്രിക്കെതിരെ യാക്കോബായ സഭ

കൊച്ചി - പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ രംഗത്ത്., മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് സഭയുടെ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ കുര്യാക്കോസ് മാര്‍ തെയോഫിലോസ് പറഞ്ഞു പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണ്. മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്താന്‍  ഔദ്യോഗിക തലത്തില്‍ മാര്‍ഗ്ഗങ്ങളുണ്ട്. സഭകളുടെ കൂട്ടായ്മ ഇക്കാര്യം നേര്‍ത്തെ തന്നെ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. വിരുന്നില്‍ പങ്കെടുത്ത രണ്ട് ബിഷപ്പുമാര്‍ മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു, ഏതെങ്കിലും വിരുന്നില്‍ പങ്കെടുത്തു എന്ന് കരുതി അലിഞ്ഞുപോകുന്നതല്ല  സഭയുടെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു

 

Latest News