തിരുവനന്തപുരം-മന്ത്രിയായതിന് പിന്നാലെ തന്റെ മണ്ഡലമായ പത്താനപുരത്തെ ഗാന്ധി ഭവന്‍ സന്ദര്‍ശിച്ച് കെ.ബി. ഗണേഷ്‌കുമാര്‍. ഗാന്ധി ഭവന്‍ ഒരുക്കിയ സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. ഗാന്ധിഭവനിലെ അന്തേവാസിയായ നടന്‍ ടി.പി മാധവനെ സന്ദര്‍ശിച്ച് കുശലാന്വേഷണം നടത്തിയ ശേഷമാണ് മന്ത്രി മടങ്ങിയത്. നടന്‍ മോഹന്‍ലാലിനോടും ഗാന്ധി ഭവനില്‍ എത്തി ടി.പി മാധവനെ കണാണമെന്ന് കാര്യം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഇപ്പോള്‍ കേരളത്തില്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു .ഗാന്ധിഭവന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച ഫേസ്ബുക്ക് വിഡിയോയിലാണ് അദ്ദേഹം സംസാരിച്ചത്
രണ്ടുദിവസത്തിനുള്ളില്‍ വീണ്ടും വന്നുകാണാം എന്ന ഉറപ്പും ടി.പി.മാധവന് നല്‍കിയ ശേഷമാണ് മന്ത്രി മടങ്ങിയത്. ഗാന്ധിഭവന്‍ എന്നത് പത്തനാപുരത്തിന്റെ ദേവാലയമാണെന്ന് സ്വീകരണത്തില്‍ സംസാരിക്കവേ ഗണേഷ് കുമാര്‍ അഭിപ്രായപ്പെട്ടു.
ജാതിമതങ്ങള്‍ക്കപ്പുറം വലിപ്പച്ചെറുപ്പമില്ലാതെ, കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശങ്ങള്‍മാത്രം കൈമാറുന്ന, അത്തരം പ്രവര്‍ത്തനങ്ങള്‍ മാത്രം നടത്തുന്ന അഭയകേന്ദ്രമാണ് ഗാന്ധി ഭവനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മലയാള സിനിമയില്‍ സജീവമായിരുന്ന ടി.പി മാധവന്‍. 2015ല്‍ പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയ്ക്കു ശേഷമാണ് പത്തനാപുരം ഗാന്ധി ഭവനില്‍ വിശ്രമജീവിതത്തിന് എത്തിയത്. പുനലൂര്‍ സോമരാജന്റെ നേത്വത്തിലാണ് ഗാന്ധി ഭവന്‍.