Sorry, you need to enable JavaScript to visit this website.

മതവിദ്വേഷ പ്രചാരണത്തിന് സി.പി.എം മെംബര്‍  ആബിദ ഭായ്ക്കെതിരെ പോലീസ് കേസെടുത്തു

പത്തനംതിട്ട-സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ മതവിദ്വേഷ പ്രചാരണത്തിന് പോലീസ് കേസെടുത്തു. നാരങ്ങാനം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗം ആബിദ ഭായ്ക്കെതിരെയാണ് ആറന്മുള പോലീസ് കേസെടുത്തത്. അയോധ്യയുമായും ശ്രീരാമനുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിലാണ് നാരങ്ങാനം സ്വദേശി പരാതി നല്‍കിയത്. ശബരിമലയെ കുറിച്ചുളള ചില വീഡിയോയും ഇവര്‍ പങ്കുവെച്ചിരുന്നു. ഇതിനെതിരെ തുടര്‍ച്ചയായി മതവിദ്വേഷ പ്രചാരണം നടത്തുന്നുവെന്നായിരുന്നു പരാതി. ആബിദാ ഭായ് പിന്നീട് വീഡിയോ നീക്കം ചെയ്തിരുന്നു. പരാതിക്ക് അടിസ്ഥാനമുണ്ടെന്ന് കണ്ടാണ് കേസെടുത്തതെന്ന് പോലീസ് പറഞ്ഞു.

Latest News