ഗാസയിലേക്ക് ഇസ്രായിലി കുടിയേറ്റക്കാര്‍ മടങ്ങിവരണമെന്ന് മന്ത്രി, ഫലസ്തീനികളെ തുരത്തണം

ടെല്‍ അവീവ്- ഇസ്രായിലി കുടിയേറ്റക്കാര്‍ ഗാസയിലേക്ക് തിരികെ വരണമെന്നും ഫലസ്തീനികളെ അടിച്ചോടിക്കണമെന്നും ഇസ്രായില്‍ മന്ത്രി. ഗാസയിലേക്ക് ഇസ്രായിലികളുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി വേണമെന്ന്  ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞു.

ഗാസയില്‍ ഇസ്രായില്‍ തങ്ങളുടെ സൈനികരെയും കുടിയേറ്റക്കാരെയും 2005 ല്‍ പിന്‍വലിച്ചു, 1967 ല്‍ ആരംഭിച്ച ഗാസയിലെ സാന്നിധ്യം അവസാനിപ്പിച്ചെങ്കിലും അതിര്‍ത്തികളില്‍ പൂര്‍ണ്ണ നിയന്ത്രണം നിലനിര്‍ത്തി.

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കീഴിലുള്ള സര്‍ക്കാര്‍, ഒക്ടോബര്‍ 7 ന് നിലവിലെ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഗാസക്കാരെ ഒഴിപ്പിക്കാനോ ജൂത കുടിയേറ്റക്കാരെ പ്രദേശത്തേക്ക് തിരിച്ചയക്കാനോ പദ്ധതിയുണ്ടെന്ന് ഔദ്യോഗികമായി നിര്‍ദ്ദേശിച്ചിട്ടില്ല.

എന്നാല്‍ ഫലസ്തീനികളുടെ വിടവാങ്ങലും ഇസ്രായില്‍ വാസസ്ഥലങ്ങള്‍ പുനഃസ്ഥാപിക്കലും 'ശരിയായതും നീതിപൂര്‍വകവും ധാര്‍മ്മികവും മാനുഷികവുമായ പരിഹാരമാണ്' എന്ന് ബെന്‍ ഗ്വിര്‍ പറഞ്ഞു.

 

Latest News