ഗാസ- ഹമാസിനെതിരായ കൂടുതല്‍ ടാര്‍ഗെറ്റഡ് ഓപ്പറേഷനുകളിലേക്ക് മാറുന്നതിനായി ഇസ്രായില്‍ ഗാസയില്‍ നിന്ന് കുറച്ച് സൈനികരെ പിന്‍വലിക്കും. യുദ്ധം പുതുവര്‍ഷത്തില്‍ നീണ്ടുനില്‍ക്കുമെന്ന് തോന്നുന്നതിനാല്‍ സമ്പദ്വ്യവസ്ഥയെ സഹായിക്കുന്നതിനും റിസര്‍വിസ്റ്റുകളെ ഭാഗികമായി സിവിലിയന്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനുമാണിതെന്ന് ഒരു ഇസ്രായിലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഹമാസിനെ ഇല്ലാതാക്കുക എന്നത് ഫലസ്തീന്‍ ആക്രമണത്തിന്റെ ലക്ഷ്യമായി തുടരുകയാണെന്നും പിന്‍വലിച്ച അഞ്ച് ബ്രിഗേഡുകളില്‍ ചിലത് ലെബനനിലെ ഹിസ്ബുള്ളക്കെതിരായ അടുത്ത ഘട്ട യുദ്ധത്തിന് തയ്യാറെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഒക്ടോബര്‍ 7 ന് അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണത്തിന് പ്രതികാരമായി യുദ്ധം ആരംഭിച്ചതുമുതല്‍, മൂന്ന് പ്രധാന ഘട്ടങ്ങളായാണ് ഇസ്രായില്‍ സൈനിക ഓപറേഷന്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദ്യത്തേത് കരസേനയുടെ പ്രവേശന വഴികള്‍ വൃത്തിയാക്കുന്നതിനും സാധാരണക്കാരെ ഒഴിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള തീവ്രമായ ഷെല്ലാക്രമണമായിരുന്നു. ഒക്ടോബര്‍ 27-ന് ആരംഭിച്ച അധിനിവേശമായിരുന്നു രണ്ടാമത്തേത്.
ഫലസ്തീന്‍ തോക്കുധാരികള്‍ ഒളിഞ്ഞിരിക്കുന്ന തുരങ്കങ്ങളില്‍ നിന്നും ബങ്കറുകളില്‍ നിന്നും പതിയിരുന്ന് ആക്രമണം തുടരുന്നുണ്ടെങ്കിലും ടാങ്കുകളും സൈനികരും ഇപ്പോള്‍ ഗാസ മുനമ്പിന്റെ ഭൂരിഭാഗവും കീഴടക്കിയതിനാല്‍, സൈന്യം മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥന്‍ പറഞ്ഞു.