കോട്ടയം -കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധിച്ച മഹിളാ കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി ഡോ ജെസി മോള് ജേക്കബിനെ സസ്പെന്റു ചെയ്തു. അഞ്ച് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. തദ്ദേശ തെഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച വ്യക്തിയെ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റാക്കിയതിനെതിരെയായിരുന്നു ജെസിമോളുടെ പ്രതിഷേധം. കോണ്‍ഗ്രസ് സ്ത്രീവിരുദ്ധതയ്ക്കെതിരെ കോട്ടയം കെഎസ്ആര്‍ടിസിക്കു സമീപമായിരുന്നു പ്രതിഷേധിച്ചത്.