Sorry, you need to enable JavaScript to visit this website.

വൃക്കയിലെ കല്ല് അണുബാധ കൈകാലുകള്‍ നഷ്ടപ്പെടുത്തി; എന്നിട്ടും ലുസിന്‍ഡയ്ക്ക് ജീവിച്ചിരിക്കുന്നതില്‍ സന്തോഷം

വാഷിംഗ്ടണ്‍- വൃക്കയിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിക്ക് നഷ്ടമായത് കൈകാലുകള്‍. കെന്റക്കിയിലെ ഒരു ആശുപത്രിയിലാണ് 41കാരി ലുസിന്‍ഡ മുള്ളിന്‍സിന് തന്റെ ജീവിതത്തെ മാറ്റിമറിച്ച അനുഭവമുണ്ടായത്. ജീവനോടെ ഉണ്ടല്ലോ, അതുതന്നെ ഭാഗ്യമെന്നാണ് ഒടുവിലവര്‍ അഭിപ്രായം പറഞ്ഞത്. 

ആഴ്ചകള്‍ക്ക് മുമ്പാണ് ലുസിന്‍ഡ വൃക്കയിലെ കല്ലിന് ചികിത്സയ്ക്ക് വിധേയയായത്. വൃക്കയിലെ കല്ല് അണുബാധയായതും സെപ്റ്റിക്കായതും തിരിച്ചറിഞ്ഞതോടെയാണ് അവര്‍ക്ക് യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കേണ്ടി വന്നത്. 

ആശുപത്രിക്കിടക്കയില്‍ ദിവസങ്ങളോളം മയക്കത്തിലായിരുന്നു ലുസിന്‍ഡ. മയക്കം മാറി കണ്ണുകള്‍ തുറന്നപ്പോഴാണ് തന്റെ കാലുകള്‍ മുട്ടിനു മുകളില്‍ മുറിച്ചു മാറ്റിയ വിവരം അവര്‍ മനസ്സിലാക്കിയത്. ലുസിന്‍ഡയുടെ ജീവന്‍ രക്ഷിക്കാന്‍ കൈകളും മുറിച്ചു മാറ്റേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പിന്നീട് വിശദീകരിക്കുകയായിരുന്നു. തന്റെ മുട്ടുകള്‍ക്ക് താഴെ കാലുകള്‍ നഷ്ടപ്പെട്ടുവെന്നും ഇനി കൈമുട്ടിനു താഴെയുള്ള കൈകള്‍ നഷ്ടമാകുമെന്നും ലുസിന്‍ഡ പറഞ്ഞു. 

ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവങ്ങള്‍ തന്നെ തേടിയെത്തിയപ്പോഴും ശുഭാപ്തി വിശ്വാസിയാകാനാണ് ലുസിന്‍ഡ ശ്രമിച്ചത്. ഇപ്പോള്‍ തന്റെ ഭര്‍ത്താവ് ഡിജെയ്ക്കും ചെറിയ ആണ്‍മക്കള്‍ക്കുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ അവസരം ലഭിക്കുന്നുവെന്നാണ് അവര്‍ പിന്നീട് പറഞ്ഞത്. ജീവിച്ചിരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. തനിക്കിപ്പോള്‍ മക്കളേയും ഭര്‍ത്താവിനേയും കുടുംബത്തേയും കാണാന്‍ കഴിയുന്നത് വലിയ കാര്യങ്ങളാണെന്നും അവര്‍ വിശദമാക്കി.

Latest News