ക്രിസ്മസിനേയും പുതിയ കൊല്ലത്തേയും വരവേല്‍ക്കാന്‍ മലയാളി കുടിച്ചു തീര്‍ത്തത് 543 കോടിയുടെ മദ്യം

തിരുവനന്തപുരം- ആഘോഷമെന്ന് കേട്ടാലേ ബീവറേജസിനു മുമ്പില്‍ വരി നില്‍ക്കുന്ന മലയാളി ക്രിസ്മസിനേയും പുതുവത്സരത്തേയും വെറുതെ വിട്ടില്ല. റെക്കോര്‍ഡ് തുകയ്ക്കുള്ള മദ്യം കുടിച്ചു തീര്‍ത്താണ് ക്രിസ്മസിനേയും പുതിയ വര്‍ഷത്തേയും വരവേറ്റത്. 

ക്രിസ്മസ് പുതുവത്സരാഘോഷത്തിന്റെ ഭാഗമായി 543 കോടി രൂപയുടെ മദ്യമാണ് ഇത്തവണ ബെവ്‌കോ വിറ്റഴിച്ചത്. പുതുവത്സരത്തലേന്നായ ഞായറാഴ്ച മാത്രം 94.5 കോടിയുടെ മദ്യ വില്‍പ്പനയാണ് ബീവറേജസ് കോര്‍പറേഷനില്‍ വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഓട്ട്‌ലെറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്.

ക്രിസ്മസിനും സംസ്ഥാനത്ത് റെക്കോഡ് മദ്യ വില്‍പ്പനയാണ് നടന്നത്. മൂന്നു ദിവസം കൊണ്ട് ബെവ്‌കോ ഔട്ട്ലെറ്റുകള്‍ വഴി 154.77 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ക്രിസ്മസ് തലേന്നായ ഞായറാഴ്ച 70.73 കോടിയുടെ മദ്യവില്‍പ്പനയാണ് നടന്നത്.

Latest News