Sorry, you need to enable JavaScript to visit this website.

VIDEO - ന്യൂ ഇയര്‍ -അറബ് ഗായികമാരുടെ സംഗീതം ആവേശക്കടലായി

റിയാദ്- പുതുവത്സദിനാഘോഷത്തിന്റെ ഭാഗമായി റിയാദ് ബൊളിവാഡിലെ അബൂബക്കര്‍ സാലിം തിയേറ്ററില്‍ നടന്ന അറബ് സ്റ്റാര്‍സ് നൈറ്റ് അറബ് യുവതക്ക് ആവേശമായി. സ്റ്റേജില്‍ ഏറ്റവും പ്രമുഖരായ അറബ് ഗായകര്‍ അണിനിരന്നപ്പോള്‍ സദസ്സില്‍ ശ്രോതാക്കളായെത്തിയ യുവതയുടെ ആവേശം ഉജ്വലമായി. നാന്‍സി അജ്‌റം, അലീസ, അന്‍ഗാം, അസാല, അസ്മാ എന്നിവര്‍ മാറി മാറി മൈക്കിന് മുന്നിലെത്തിയതോടെ എല്ലാം മറന്ന് അവര്‍ സംഗീതത്തില്‍ ലയിച്ചു.
ഐശാ ലക്, സയ്യിദീ വസാലക്, ജോനിമാര്‍, ആഹ് വനസ്, തദ്‌രീ ലേശ് തുടങ്ങിയ പ്രശസ്ത അറബിക് ഗാനങ്ങള്‍ ഡിജെ അകമ്പടിയോടെയെത്തിയപ്പോള്‍ സദസ്സ് ഹര്‍ഷാരവം മുഴക്കി.
അതിശയകരമായ ഈണങ്ങള്‍ ജീവസുറ്റതാക്കുന്നതില്‍ വൈദഗ്ധ്യമുള്ള മാസ്‌ട്രോ ഹാനി ഫര്‍ഹത്താണ് ഓര്‍ക്കസ്ട്രയെ നയിച്ചത്. പരമാവധി ശേഷിയായ 22000 സീറ്റും ഫുള്‍ ആയാണ് സംഗീത നിശ നടന്നത്.

Latest News