Sorry, you need to enable JavaScript to visit this website.

ലോകസഭാ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ നീക്കം, മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് സാധ്യത

ന്യൂദല്‍ഹി - ലോകസഭ തെരഞ്ഞെടുപ്പ് നേരത്തെയാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം. ഇതിനായി അടിയന്തര നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തി വരികയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പൊതുതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വേഗത്തിലാക്കാനാണ് നീക്കം. മാര്‍ച്ച് രണ്ടാം വാരത്തിന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. അര്‍ധ സൈനിക മേധാവികളുമായി ഇത് സംബന്ധിച്ച ഉടന്‍ ചര്‍ച്ച നടത്തിയേക്കും. തുടര്‍ന്ന് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സന്ദര്‍ശനം നടത്തും.കഴിഞ്ഞതവണ ഏഴു ഘട്ടങ്ങളിലായാണ് പൊതുതെരഞ്ഞെടുപ്പ് നടന്നത്. ഇതേ മാതൃകയില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് താത്പര്യം. എന്നാല്‍ കൂടുതല്‍ ഘട്ടങ്ങളിലായി നടത്തണമെന്ന അഭിപ്രായം അര്‍ധസൈനിക വിഭാഗങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതുള്‍പ്പെടെ കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ഈ ആഴ്ച തന്നെ യോഗം പൂര്‍ത്തിയാകും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംസ്ഥാനങ്ങളിലെ സന്ദര്‍ശനം ഫെബ്രുവരിയോടുകൂടി പൂര്‍ത്തിയാകും. ഇതിന് ശേഷം തീയ്യതികള്‍ പ്രഖ്യാപിക്കും. ഏപ്രില്‍ മാസത്തില്‍ വേട്ടെടുപ്പ് തുടങ്ങി മെയ് മാസത്തില്‍ പൂര്‍ത്തിയാകുന്നവിധത്തില്‍ നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പദ്ധതി.

 

Latest News