പുതുവത്സരത്തില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി; മുംബൈയില്‍ കനത്ത ജാഗ്രത

ന്യൂദല്‍ഹി- പുതുവത്സര ദിനത്തില്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം. മുംബൈ പോലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

ഭീഷണി സന്ദേശം വന്നതോടെ പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. ആളുകള്‍ കൂട്ടംകൂടുന്ന സ്ഥലങ്ങള്‍, വാഹനങ്ങള്‍, പാര്‍ക്കുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയത്.

Latest News