കൊച്ചുവേളി പേര് മാറ്റുന്നു, ഇനി തിരുവനന്തപുരം നോര്‍ത്ത്

തിരുവനന്തപുരം- രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റാന്‍ അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരം നേമം റെയില്‍വേ സ്റ്റേഷനെ തിരുവനന്തപുരം സൗത്ത് ആക്കാനും കൊച്ചുവേളിയെ തിരുവനന്തപുരം നോര്‍ത്താക്കി പേരുമാറ്റാനുമാണ് സംസ്ഥാന സര്‍ക്കാര്‍ സമ്മതം നല്‍കിയത്.റെയില്‍വേ ബോര്‍ഡ് അടക്കം പേരുമാറ്റാന്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ പേരുമാറ്റത്തിന് അനുമതി നല്‍കിയത്. പേരുമാറ്റാനുള്ള തുടര്‍നടപടികള്‍ക്കായി ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിയാണ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചത്. ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ പേരുമാറ്റം യാഥാര്‍ഥ്യമാകും.


 

Latest News