വിനേഷ് ഫോഗാട്ടും പുരസ്‌ക്കാരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫിസിനു മുമ്പില്‍ ഉപേക്ഷിച്ചു

ന്യൂദല്‍ഹി- ഗുസ്തി താരം വിനേഷ് ഫോഗാട്ട് അര്‍ജുന, ഖേല്‍രത്ന അവാര്‍ഡുകള്‍ പ്രധാനമന്ത്രിയുടെ ഓഫിസിന് മുന്നില്‍ ഉപേക്ഷിച്ചു. പ്രധാനമന്ത്രിയുടെ ഓഫിലെത്തുന്നതിന് മുന്‍പ് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പുരസ്‌ക്കാരങ്ങള്‍ റോഡില്‍ ഉപേക്ഷിച്ചത്. 

റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമായി നടക്കുന്ന തര്‍ക്കത്തെ തുടര്‍ന്നാണ് താരം അവാര്‍ഡുകള്‍ ഉപേക്ഷിച്ചത്. ബജ്റംഗ് പുനിയ പത്മശ്രീ തിരികെ നല്‍കുകയും സാക്ഷി മാലിക് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലൈംഗിക ആരോപണം നേരിടുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് ഡബ്ല്യുഎഫ്ഐ പ്രസിഡന്റായി തെരഞ്ഞെടുത്തതിലാണ് താരങ്ങള്‍ പ്രതിഷേധം തുടരുന്നത്. 

ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണമെഡല്‍ ജേതാവായ വിനേഷ് ഫോഗട്ട് സഞ്ജയ് സിങ്ങിന്റെ തെരഞ്ഞെടുപ്പിലും സംഭവവികാസങ്ങളിലും നിരാശ പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതിയിരുന്നു.

Latest News