Sorry, you need to enable JavaScript to visit this website.

പെണ്‍കുട്ടികളെ കയറിപ്പിടിച്ച രണ്ട് പോക്‌സോ കേസുകളില്‍ ഏഴും നാലും വര്‍ഷം ജയില്‍

തിരുവനന്തപുരം-പെണ്‍ക്കുട്ടികളെ കയറിപ്പിടിച്ച രണ്ട് പോക്‌സോ കേസുകളിലായി രണ്ട് പ്രതികളെ തിരുവനന്തപുരം അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആര്‍.രേഖ ശിക്ഷിച്ചു. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരുന്ന വഴി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ച കേസില്‍ പ്രതി ചിറ്റാഴ മുല്ലക്കരക്കോണം വീട്ടില്‍ രാജേഷ് രാജനെ (30) ഏഴ് വര്‍ഷം വെറും തടവിനും ഇരുപതിനായിരം രൂപ പിഴയ്ക്കുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ അഞ്ച് മാസം കൂടുതല്‍ ശിക്ഷ അനുഭവിക്കണം
.2022 നവംബര്‍ 25 മൂന്ന് മണിക്ക് മുക്കോല മരുതൂര്‍ വെച്ചാണ് കേസിനാസ്പദമായ സംഭവം. സ്‌കൂളില്‍ നിന്ന് പതിമൂന്ന് കാരിയായ കുട്ടി വീട്ടില്‍ തിരിച്ച് വരുന്ന വഴി പ്രതി ഒരു വീടിന് മുന്നില്‍ നിന്ന് ബഹളം വെക്കുകയായിരുന്നു. ഇത് കണ്ട് കുട്ടി പേടിച്ച് അതേ വീട്ടില്‍ കയറി ഒതുങ്ങി നിന്നു. പ്രതി പോയി കഴിഞ്ഞിട്ട് പോയാല്‍ മതിയെന്ന് ആ വീട്ടിലുള്ളവര്‍ കുട്ടിയോട് പറഞ്ഞു.
പ്രതി പോയിക്കാണും എന്ന് കരുതി കുറച്ച് നേരം കഴിഞ്ഞ് കുട്ടി തിരിച്ച് പോകവെ ഒളിഞ്ഞ് നിന്ന പ്രതി  കുട്ടിയോട് അശ്ലീലച്ചുവയുള്ള വാക്കുകള്‍ പറഞ്ഞിട്ട് കടന്ന് പിടിച്ചു. കുട്ടി പ്രതിയെ തട്ടി മാറ്റിയിട്ട്  ഓടി  രക്ഷപെട്ടു. വീട്ടില്‍ എത്തി സംഭവം പറഞ്ഞതിനെ തുടര്‍ന്ന്  വീട്ടുകാര്‍  സ്ഥലത്തെത്തിയപ്പോള്‍ പ്രതി സ്ഥലത്തില്ലായിരുന്നു. പ്രതി ആദ്യം കണ്ട വീട്ടുകാരെ  അസഭ്യം വിളിച്ചപ്പോള്‍ താന്‍ ചിറ്റാഴയുള്ള രാജേഷ് ആണെന്നും തന്നെ നിങ്ങര്‍ക്ക് ഒന്നും ചെയ്യാനാകില്ലായെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇങ്ങനെയാണ് പോലീസിന്  പ്രതിയുടെ വിവരങ്ങള്‍  ലഭിച്ചത്.കുട്ടി  മണ്ണന്തല പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വെഷണത്തില്‍ ഇതേ പേരിലുള്ള പ്രതി ഒരു സ്ത്രീയെ ഉപദ്രവിച്ച കേസില്‍ ജയിലില്‍ കിടക്കുകയാണെന്ന വിവരം പോലീസിന് ലഭിച്ചു.ഇതേ ദിവസം വൈകിട്ട് തന്നെ സ്ത്രിയെ ഉപദ്രവിച്ച കേസില്‍ വട്ടപ്പാറ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത്ത് കോടതി റിമാന്‍ഡ് ചെയ്തിരുന്നു. പ്രതിയുടെ ഫോട്ടോ കുട്ടിയെ കാണിച്ച് തിരിച്ചറിയുകയായിരുന്നു. മണ്ണന്തല എസ്‌ഐ ആര്‍.എല്‍.രാഹുലാണ് കേസ് അന്വേഷിച്ചത്.
അയല്‍വാസിയായ പതിനാറ് കാരിയെ വീട്ടിനുള്ളില്‍ കയറി കടന്ന് പിടിച്ച കേസില്‍ കരകുളം വേങ്ങോട് സ്വദേശി അഷ്‌റഫ് (5ഠ) നെയാണ് മറ്റൊരു കേസില്‍ നാല് വര്‍ഷം വെറും തടവും പതിനയ്യായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ നാല് മാസം കൂടുതല്‍ തടവ് അനുഭവിക്കണം.2021 ഏപ്രില്‍ പതിനൊന്ന് രാത്രി പത്ത് മണിക്കാണ് കേസിനാസ്പദമായ സംഭവം.വീട്ടിലിരുന്ന് പഠിക്കുകയായിരുന്ന കുട്ടി ബാത്ത് റൂമില്‍ പോയിട്ട് തിരിച്ച് വരവെ വീട്ടിനുള്ളില്‍ പതിങ്ങിയിരുന്ന പ്രതി കടന്ന് പിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചപ്പോള്‍ പ്രതി ഓടി. വീടിന് പുറത്തിറങ്ങിയിട്ട് ഇനിയും വരുമെന്ന് പറഞ്ഞിട്ടാണ് പ്രതി പോയത്. ഈ സംഭവത്തിന് മുമ്പ് പ്രതി കുട്ടിയെ  മുണ്ട് പൊക്കി കാണിച്ച സംഭവം ഉണ്ടായിട്ടുണ്ട്. സംഭവത്തിന് ശേഷം  മൊഴി മാറ്റി പറയണം എന്നാവശ്യപ്പെട്ട് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തിയതിനും പോലീസ് കേസ് എടുത്തിരുന്നു. നെടുമങ്ങാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി എസ്.ശ്രീജിത്ത്, കെ.എസ്.ധന്യ, എന്‍.സുരേഷ് കുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.
പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.ആര്‍.വൈ.അഖിലേഷ് ഹാജരായി. പിഴ തുക കുട്ടിക്ക് നല്‍ക്കണമെന്ന് കോടതി ഉത്തരവിലുണ്ട്.

VIDEO രണ്ട് മുസ്ലിം വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചു; പ്രതികള്‍ യുവവാഹിനിക്കാര്‍, നാല് പേർ അറസ്റ്റിൽ

സമസ്ത സമ്മേളനത്തിന്റെ മറവില്‍ 100 രൂപ ചലഞ്ച് പിരിവ്; പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു

 

Latest News