Sorry, you need to enable JavaScript to visit this website.

അനധികൃത കാര്യങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാന്‍ പ്രവാസികളെ ഉണര്‍ത്തി ജിദ്ദ കോണ്‍സല്‍ ജനറല്‍

ജിദ്ദ- സൗദിയില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിയമങ്ങളും പാലിക്കാനും അനധികൃതമായ കാര്യങ്ങളില്‍നിന്ന് വിട്ടു നില്‍ക്കാനും പ്രവാസികളെ ഉണര്‍ത്തി ജിദ്ദ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം. സൗദി ഇന്ത്യന്‍ ഹെല്‍ത്ത് കെയര്‍ ഫോറം എക്‌സിക്യൂട്ടീവ് അംഗവും സാമൂഹിക ക്ഷേമ വളണ്ടിയറും മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ കാര്‍ഡിയാക് സെന്റര്‍ ക്ലിനിക്കല്‍ കോ ഓര്‍ഡിനേറ്ററുമായ മുഹമ്മദ് ഷമീം നരിക്കുനി സന്ദര്‍ശിച്ചപ്പോഴാണ് സി.ജി ഇക്കാര്യം പറഞ്ഞു.
സൗദിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവന അനുകൂല്യങ്ങള്‍ ,പ്രസവാവധി എന്നിവയില്‍ ആരോഗ്യ മന്ത്രാലയവുമായി വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തുമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. കോണ്‍സുലേറ്റിന്റെ പരിധിയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ പ്രത്യേക യോഗം വിളിക്കുകയും പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ പെടുത്തുകയുംചെയ്യും  .
ഉംറ തീര്‍ഥാടകരുടെ ആരോഗ്യ സംബന്ധമായ വിഷയങ്ങള്‍ സൗദി ഹജ്ജ്-ഉംറ മന്ത്രാലയം,     ഇന്ത്യന്‍ ന്യുനപക്ഷ, ഹജ്ജ് മന്ത്രാലയം എന്നിവയുടെ ശ്രദ്ധയില്‍ പെടുത്തി ഉടന്‍ പരിഹാരം കാണും. തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് നിയമാനുസൃതമായി വേഗത്തില്‍ നാട്ടിലേക്ക് തിരിച്ചു പോകാന്‍ അവസരം ഒരുക്കുമെന്നും കോണ്‍സല്‍ ജനറല്‍ പറഞ്ഞു.
ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ എത്തുന്നവര്‍ക്ക് മികച്ച മെഡിക്കല്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വാർത്തകൾ വായിക്കാം

VIDEO രണ്ട് മുസ്ലിം വിദ്യാർഥികളെ ക്രൂരമായി തല്ലിച്ചതച്ചു; പ്രതികള്‍ യുവവാഹിനിക്കാര്‍, നാല് പേർ അറസ്റ്റിൽ

സമസ്ത സമ്മേളനത്തിന്റെ മറവില്‍ 100 രൂപ ചലഞ്ച് പിരിവ്; പ്രതിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

വൃഷണങ്ങള്‍ കടിച്ചുപറിച്ച നായയെ ഒടുവില്‍ പോലീസ് വെടിവെച്ചു കൊന്നു

Latest News