പനി മാറാൻ ദണ്ഡ് പ്രയോഗം; ഒന്നര വയസുകാരൻ മരിച്ചു

ഷഹ്‌ഡോൾ(മധ്യപ്രദേശ്)- ശ്വാസകോശ സംബന്ധമായ അസുഖം ഭേദമാക്കാനായി ചൂടുള്ള ഇരുമ്പ് വടി ദേഹത്ത് അമർത്തിവെച്ചതിനെ  തുടർന്ന് ഒന്നര മാസം പ്രായമുള്ള ആൺകുട്ടി മരിച്ചു. മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിൽ ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. വെള്ളിയാഴ്ച ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചതെന്ന് സിവിൽ സർജൻ ജി.എസ് പരിഹാർ പറഞ്ഞു. ബാന്ധ്വ ഗ്രാമത്തിലാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമായി ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് കുഞ്ഞിനെ പൊള്ളിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡിസംബർ 21 ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ന്യുമോണിയ ബാധിച്ച് കുഞ്ഞ് മരണത്തിന് കീഴടങ്ങിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Latest News