Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ആരുമില്ലാത്ത ആയിരകണക്കിന് കുഞ്ഞുങ്ങൾ, ഗാസയിൽ കുഞ്ഞുങ്ങളുടെ വിലാപം

ഗാസ- ആരുമില്ലാതായ കുഞ്ഞുങ്ങളുടെ കണ്ണീരിനാലും വിലാപത്താലും മുഖരിതമാണ് ഗാസയിൽ പേരിനെങ്കിലും ഇപ്പോഴും പ്രവർത്തിക്കുന്ന ആശുപത്രികൾ. അച്ഛനും അമ്മയും നഷ്ടപ്പെട്ടത് അറിയാതെ കഴിയുന്ന നൂറു കണക്കിന് കുഞ്ഞുങ്ങളാണ് ആശുപത്രികളിലും താൽക്കാലികമായ അഭയാർത്ഥി ക്യാമ്പുകളിലും കഴിയുന്നത്. 
ഒമ്പതു വയസ്സുകാരി റസാൻ ഷാബെത്തിനെ ഒരു മാസം മുമ്പ് അൽ അഖ്‌സയിലെ ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അവളുടെ തലക്ക് സാരമായ പരിക്കും മസ്തിഷ്‌ക രക്തസ്രാവവും ഉണ്ടായിരുന്നു. കാലുകളും കൈകളും ഒടിഞ്ഞ് അബോധാവസ്ഥയിലായിരുന്നു അവൾ. ആദ്യത്തെ നാലു ദിവസവും അവൾ ആരാണെന്ന് ആർക്കുമറിയില്ലായിരുന്നു. അജ്ഞാത എന്ന പട്ടികയിലാണ് ഇടംപിടിച്ചത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് അഭയാർത്ഥി ക്യാമ്പിലേക്ക് മാറ്റിയ റസാന്റെ മാതാപിതാക്കൾ കൊല്ലപ്പെട്ടുവെന്ന് ഈ നിമിഷം വരെ അവളറിഞ്ഞിട്ടില്ല. അക്കാര്യം അവളോട് പറയാൻ ആർക്കും ധൈര്യമില്ല. വടക്കൻ ഗാസയിലെ തുഫയിലെ വീട്ടിൽ നിന്ന് പലായനം ചെയ്ത് നുസറത്ത് അഭയാർത്ഥി ക്യാമ്പിൽ കഴിയവെയാണ് ഇസ്രായിൽ സൈന്യം റസാനും കുടുംബത്തിനും മൽേ ബോംബാക്രമണം നടത്തിയത്. ആ അക്രമണത്തിൽ റസാൻ മാത്രമാണ് രക്ഷപ്പെട്ടത്.
അഞ്ചാം ദിവസം ഉറക്കമുണർന്നപ്പോൾ മുതൽ അവൾ മാതാപിതാക്കളെ ചോദിച്ചു. ഞങ്ങളുടെ അച്ഛനും അമ്മയും എവിടെയാണെന്ന് കുട്ടികൾ ചോദിക്കുന്നതാണ് തങ്ങൾ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രയാസമേറിയ ചോദ്യമെന്ന് അൽഅഖ്‌സ ആശുപത്രിയിലെ എമർജൻസി ഡോക്ടർ ഇബ്രാഹിം മത്താർ പറഞ്ഞു. അവളുടെ ചോദ്യത്തിന് ഞാൻ ഉത്തരമൊന്നും പറഞ്ഞില്ല. അവൾ സുഖമായിരിക്കട്ടെ. മറ്റെല്ലാ രോഗികളും ഉറങ്ങുമ്പോൾ അർദ്ധരാത്രിയിൽ റസാൻ നിലവിളിക്കുകയായിരുന്നു. അവൾക്ക് വേദനസംഹാരികൾ ഇല്ലാതെ ഉറങ്ങാനോ വിശ്രമിക്കാനോ കഴിഞ്ഞില്ല. അതിനാൽ ഞങ്ങൾ അവൾക്ക് അധിക ഡോസുകൾ നൽകി.  അവളുടെ വേദനയിൽ നിന്ന് അവളുടെ ശ്രദ്ധ തിരിക്കാൻ ഞാൻ രാത്രി അവൾക്ക് കഥകൾ പറഞ്ഞുകൊടുത്തു. 
അവളുടെ കുടുംബം കൊല്ലപ്പെട്ടതായി അവൾക്കറിയില്ല. അവരെല്ലാം ഇപ്പോഴുമുണ്ടെന്ന് അവൾ വിശ്വസിക്കുന്നു. അവളുടെ ചികിത്സ നന്നായി നടക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നതിനാൽ ഞങ്ങൾക്ക് അവളോട് സത്യം പറയാൻ കഴിയില്ലമറ്റാർ കൂട്ടിച്ചേർത്തു. 
നവംബറിൽ ദേർ എൽബാലയിലെ വീട്ടിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിൽ കുടുംബത്തിലെ 58 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ കേവലം  അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഹസൻ മെഷ്‌മേഷ് രക്ഷപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഒരു മാസത്തിലേറെയായി അൽഅഖ്‌സ ആശുപത്രിയിലാണ് ഹസൻ കഴിയുന്നത്. മുഴുവൻ നഴ്‌സിംഗ് ക്രൂവും ഹസനെ പരിപാലിക്കുന്നുവെന്ന് ആശുപത്രിയിലെ നഴ്‌സുമാരിൽ ഒരാളായ വാർദ അൽഅവ്ദ വിശദീകരിച്ചു. 'അവൻ സുരക്ഷിതനാണെന്നും ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. കുഞ്ഞിന്റെ അകന്ന ബന്ധുവിനെ കണ്ടെത്താനായി. അവരാണ് കുഞ്ഞിനെ ഇപ്പോൾ പരിപാലിക്കുന്നത്. ആശുപത്രിയിൽ ആരുമില്ലാതെ ഒറ്റയ്ക്ക് താമസിക്കുന്ന മറ്റൊരു കുട്ടി മോതാസ് അബുഇസയാണ്. ഏഴുവയസാണ് പ്രായം. ഇടുപ്പിനും കാലിനും കൈകൾക്കും പൊട്ടലുമായി 20 ദിവസം മാതാപിതാക്കളില്ലാതെ ആശുപത്രിയിൽ കഴിഞ്ഞു.
ഒക്‌ടോബർ 7ന് യുദ്ധം ആരംഭിച്ചതിനുശേഷം 8,200ലധികം കുട്ടികൾ ഇസ്രായിൽ വ്യോമാക്രമണത്തിലും അധിനിവേശ സേനയുടെ ബോംബാക്രമണത്തിലും കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി കുട്ടികൾക്ക് അച്ഛനെയും അമ്മയെയും നഷ്ടമായി. രക്ഷപ്പെട്ട കുഞ്ഞുങ്ങൾക്ക് പോകാൻ ഒരിടവുമില്ല.
വലിയ അളവിൽ വേദനസംഹാരികൾ നൽകിയാണ് വളരെയധികം വേദനയിൽ കഴിയുന്ന കുട്ടികളെ നിശ്ശബ്ദരാക്കാനുള്ള ഒരേയൊരു മാർഗം. ഇതൊരിക്കലും നല്ലതല്ല. ഭാവിയിൽ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും.
 

Latest News