VIDEO ഇതാണ് സൗദി അറേബ്യ, പ്രവാസി വേലക്കാരിയുടെ വിവാഹം കെങ്കേമമായി നടത്തി സ്‌പോണ്‍സര്‍

ഹായില്‍ - ബംഗ്ലാദേശുകാരിയായ വേലക്കാരിയുടെ വിവാഹം സ്വന്തം വീട്ടില്‍ വെച്ച് കെങ്കേമമായി നടത്തി ഹായില്‍ പ്രവിശ്യയില്‍ പെട്ട ബഖ്ആ നിവാസിയായ സൗദി പൗരന്‍. വേലക്കാരിയുടെ പ്രതിശ്രുതവരനെ പുതിയ വിസയില്‍ റിക്രൂട്ട് ചെയ്ത് എത്തിച്ചാണ് സൗദി പൗരന്‍ തുര്‍ക്കി ജസാ അല്‍ഹംദാന്‍ വിവാഹം നടത്തിയത്. തുര്‍ക്കി അല്‍ഹംദാന്റെ ബന്ധുക്കളും പരിചയക്കാരും ഏതാനും ബംഗ്ലാദേശുകാരും വിവാഹാഘോഷത്തില്‍ പങ്കെടുത്തു.
സ്വന്തം മക്കളെ പോലെയാണ് വേലക്കാരി തന്റെ കുട്ടികളെ പരിചരിക്കുന്നതെന്ന് സൗദി പൗരന്‍ പറഞ്ഞു. ഒരുവിധ വീഴ്ചകളും വരുത്താതെ ഏറ്റവും ഭംഗിയായാണ് വേലക്കാരി ജോലി നിര്‍വഹിക്കുന്നത്. വിവാഹത്തിന് സ്വന്തം നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി വേലക്കാരി അടുത്തിടെ തങ്ങളോട് പറയുകയായിരുന്നു. എന്നാല്‍ അല്‍പം പോലും പിരിഞ്ഞുനില്‍ക്കാന്‍ കഴിയാത്തവിധം കുട്ടികളുമായി വേലക്കാരി അടുപ്പത്തിലായിരുന്നു. മക്കള്‍ തിരിച്ചും അങ്ങിനെയായിരുന്നു. ഇതോടെയാണ് പ്രതിശ്രുത വരനെ പുതിയ വിസയില്‍ സൗദിയിലെത്തിച്ച് വേലക്കാരിയുടെ വിവാഹം ഇവിടെവെച്ചു നടത്താന്‍ താന്‍ തീരുമാനിച്ചത്. നവദമ്പതികള്‍ക്ക് സ്വന്തം വീട്ടില്‍ തന്നെ താന്‍ താമസസൗകര്യവും ഏര്‍പ്പാടാക്കിയതായി തുര്‍ക്കി ജസാ അല്‍ഹംദാന്‍ പറഞ്ഞു.

 

 

Latest News