വയനാട് നീർവാരത്ത് പുലി അവശനിലയിൽ; വലവിരിച്ച് അധികൃതർ

വയനാട് - വയനാട്ടിലെ പുലി ഭീതിക്കിടെ നടവയൽ നീർവാരത്ത് ഇറങ്ങിയ പുലിയെ അവശനിലയിൽ കണ്ടെത്തി. വനംവകുപ്പാണ് പുലിയെ കണ്ടെത്തിയത്. അവശനിലയിലായ പുലി തോട്ടിൽ വെള്ളം കുടിക്കുന്നതാണ് കണ്ടത്.
വെറ്റിനററി ഡോക്ടറും സംഘവും സ്ഥലത്തെത്തി പുലിയെ വലയിട്ട് പിടിച്ച് മാറ്റാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. നീർവാരം അമ്മാനിയിൽ ഇന്ന് രാവിലെയാണ് പുലി ഇറങ്ങിയതായി നാട്ടുകാർ വനംവകുപ്പിനെ അറിയിച്ചത്.

Latest News