മക്ക- സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മുൻനിർത്തി, കല്ലേറ് കർമം നിർവഹിക്കുന്നതിന് ജംറയിലേക്ക് പോകുന്നവരും കല്ലേറ് കർമം പൂർത്തിയാക്കി വിശുദ്ധ ഹറമിലേക്ക് പോകുന്നവരും ബാഗുകളും ലഗേജുകളും കൊണ്ടുപോകരുതെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ഇക്കാര്യം ഉണർത്തി അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, റഷ്യൻ, ചൈനീസ്, പേർഷ്യൻ ഭാഷകളിൽ തീർഥാടകർക്ക് സന്ദേശങ്ങൾ അയച്ചു.