Sorry, you need to enable JavaScript to visit this website.

കടലിൽ കുടുങ്ങിയ നാവികനെ സൗദി അധികൃതർ രക്ഷിച്ചു

ജിദ്ദ - സുഡാനിലെ ഓസീഫ് തുറമുഖത്തിനു സമീപം പായ്‌വഞ്ചി പവിഴപ്പുറ്റുകളിൽ കുടുങ്ങി കടലിൽ അകപ്പെട്ട ഫ്രഞ്ച് നാവികനെ സുഡാൻ അധികൃതരുമായി ഏകോപനം നടത്തി സൗദി അതിർത്തി സുരക്ഷാ സേനക്കു കീഴിലെ ജിദ്ദ മാരിറ്റൈം റെസ്‌ക്യു കോ-ഓർഡിനേഷൻ സെന്റർ രക്ഷിച്ചു. ഫ്രഞ്ച് നാവികന്റെ പായ്‌വഞ്ചി പവിഴപ്പുറ്റുകളിൽ കുടുങ്ങിയതായി ഫ്രഞ്ച് സെർച്ച് ആന്റ് റെസ്‌ക്യു സെന്ററിൽ നിന്ന് ജിദ്ദ മാരിറ്റൈം റെസ്‌ക്യു കോ-ഓർഡിനേഷൻ സെന്ററിന് വിവരം ലഭിക്കുകയും നാവികനെ രക്ഷിക്കാൻ സഹായം തേടുകയുമായിരുന്നു. ഉടൻ തന്നെ സുഡാൻ സുരക്ഷാ വകുപ്പുകളുമായി ആശയവിനിമയം നടത്തി ഫ്രഞ്ച് നാവികനെ രക്ഷിച്ചു. പായ്‌വഞ്ചി ഓസീഫ് തുറമുഖത്തെത്തിച്ച് തകരാറുകൾ ശരിയാക്കിവരികയാണെന്നും ജിദ്ദ മാരിറ്റൈം റെസ്‌ക്യു കോ-ഓർഡിനേഷൻ സെന്റർ അറിയിച്ചു.
 

Latest News