ഇസ്രായിൽ നരഹത്യയിൽ പ്രതിഷേധം; ഗാസയിലേക്ക് യുദ്ധത്തിനു പോകാന്‍ വിസമ്മതിച്ചു 18 കാരനെ ജയിലിലടച്ചു

തെല്‍അവീവ്- സൈന്യത്തില്‍ ചേര്‍ന്ന് ഗാസയില്‍ യുദ്ധത്തിനു പോകാന്‍ വിസമ്മതിച്ചതിനെ  18 കാരനെ ഇസ്രായില്‍ ജയിലിലടച്ചും. താല്‍ മിത്‌നിക്ക് എന്ന കൗമാരക്കാരനെയാണ് 30 ദിവസത്തെ തടവിന് ശിക്ഷിച്ചത്. ഗാസയിലെ ഇസ്രായില്‍ യുദ്ധത്തെ അപലപിച്ച താല്‍ മിത്‌നിക് നിര്‍ബന്ധിത സൈനിക നിയമനത്തിനായുള്ള കരാറില്‍ ഒപ്പിടാന്‍ വിസമ്മതിക്കുകയായിരുന്നു.
ഇസ്രായിലില്‍ പുരുഷന്മാര്‍ക്ക് 18 വയസ്സ് തികയുമ്പോള്‍ പ്രതിരോധ സേനയില്‍  32 മാസം സേവനം നിര്‍ബന്ധമാണ്. സ്ത്രീകള്‍ക്ക് ഇത് 24 മാസമാണ്. കശാപ്പ് കശാപ്പിന് പരിഹാരമല്ലന്ന് വീഡിയോ പോസ്റ്റ് ചെയ്തതിനു ശേഷമാണ്  മിത്‌നിക്ക് തന്റെ തീരുമാനം അറിയിക്കാന്‍ സൈനിക താവളത്തിലേക്ക് പോയിരുന്നത്.  ഇതാണ് അറസ്റ്റിലേക്കും ജയില്‍ ശിക്ഷയിലേക്കും നയിച്ചത്.

ഈ വാർത്തകൾ കൂടി വായിക്കാം

പാര്‍ലെ ജി നിങ്ങളുടെ ഇഷ്ട ബിസ്‌കറ്റാണോ; സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് ദേശീയ ബിസ്‌കറ്റ്

വിനോദ യാത്രക്കിടെ പത്താം ക്ലാസ് വിദ്യാര്‍ഥിയെ ചുംബിക്കുന്ന വീഡിയോ; പ്രധാനാധ്യാപികക്ക് സസ്‌പെന്‍ഷന്‍

പൂട്ടിയിട്ട വീട്ടില്‍ അഞ്ച് പേരുടെ അസ്ഥികൂടങ്ങള്‍; ഇവരെ അവസാനമായി പുറത്തുകണ്ടത് 2019 ല്‍

Latest News