Sorry, you need to enable JavaScript to visit this website.

പാലക്കാട്ട് അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

പാലക്കാട്-പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. പാലക്കാട് ജില്ലയിലെ മേലാര്‍കാട് പുളിഞ്ചുവടിന് സമീപത്താണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ നെന്മാറ കണിമംഗലം ചെന്നംകോട് പൊന്നുമണി (60), സന്തോഷ് (40) എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്. ആലത്തൂര്‍ ഭാഗത്ത് നിന്ന് നെന്മാറയിലേയ്ക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍. ബൈക്കും നെന്മാറ ഭാഗത്തേക്കാണ് പോയത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ബൈക്ക് പിക്കപ്പ് വാനിന്റെ വലതുവശത്ത് ഇടിച്ചുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ബൈക്കില്‍ നിന്ന് തെറിച്ചുവീണ പൊന്നുമണിയും സന്തോഷും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Latest News