Sorry, you need to enable JavaScript to visit this website.

വിചിത്രമായ ഒത്തുതീര്‍പ്പ്, ഭാര്യയുടെ കാമുകനേയും വിട്ടീല്‍ താമസിപ്പിച്ചു; ഒടുവില്‍ അരുംകൊല

ഗാസിയാബാദ്- ഭാര്യയുടെ കാമുകന് വീട്ടില്‍ താമസിക്കാന്‍ സൗകര്യം നല്‍കിയ ഭര്‍ത്താവിനെ ഒടുവില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തി.
യു.പിയിലെ ഗാസിയാബാദിലാണ് ദമ്പതികള്‍ തമ്മിലുണ്ടാക്കിയ അസാധാരണമായ ജീവിത ക്രമീകരണം കൊലപാതകത്തില്‍ കലാശിച്ചത്.  
രണ്ട് വയസ്സുള്ള മകളുമായി വേര്‍പിരിഞ്ഞ ദമ്പതിമാര്‍ സ്ത്രീയുടെ കാമുകനുമായി അവരുടെ വീട് പങ്കിടുകയായിരുന്നു. എന്നാല്‍ പിന്നീട് ബന്ധത്തെ ചൊല്ലിയുള്ള വഴക്കുണ്ടാകുകയും യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബൈക്ക് ടാക്‌സി െ്രെഡവറായ സോനു എന്ന ശിവം ഗുപ്തയെ (26) കൊലപ്പെടുത്തിയ കേസില്‍ പ്രിയങ്ക ഗുപ്ത (25), കാമുകന്‍ ഗര്‍ജന്‍ യാദവ് (23) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിസംബര്‍ 21 നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് ഉറങ്ങിക്കിടക്കുന്നതിനിടെ പ്രിയങ്ക കഴുത്തു ഞെരിക്കുകയും ഗര്‍ജന്‍ കത്തികൊണ്ട് പലതവണ കുത്തുകയുമായിരുന്നുവെന്ന് പോലീസ് വെളിപ്പെടുത്തി.
മൃതദേഹം സമീപത്തെ പ്ലോട്ടില്‍ ഉപേക്ഷിച്ച ശേഷം ഇരുവരും രക്തക്കറ കളയാന്‍  വാടകയ്ക്ക് താമസിക്കുന്ന വീട് വൃത്തിയാക്കിയതായി പോലീസ് പറഞ്ഞു. ക്രോസിംഗ്‌സ് റിപ്പബ്ലിക്ക് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഒരു വഴിയാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തുടര്‍ന്ന് ഡിസംബര്‍ 22 ന് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.
ദിവസക്കൂലിക്കാരനായ പ്രിയങ്കയും ഗര്‍ജനും ബഹരംപൂര്‍ ഗ്രാമത്തില്‍ അയല്‍വാസികളായിരിക്കുമ്പോഴാണ് പ്രണയബന്ധം തുടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ശിവം അവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, കഴിഞ്ഞ മാര്‍ച്ചില്‍ പ്രിയങ്ക ഗര്‍ജനോടൊപ്പം ബല്ലിയയിലെ വീട്ടിലേക്ക് ഒളിച്ചോടി. മകളെയും കൊണ്ടുപോയി.
എന്നാല്‍, കുടുംബത്തോടുള്ള സ്‌നേഹം നിമിത്തം, ഒരു വ്യവസ്ഥയില്‍ വീട്ടിലേക്ക് വരാന്‍ ശിവം ഭാര്യയെ  പ്രേരിപ്പിച്ചു. ഗര്‍ജന്‍ അവരോടൊപ്പം താമസിക്കുമെന്നും വേറെ മുറി നല്‍കുമെന്നുമായിരുന്നു ധാരണയെന്ന് പോലീസ് പറഞ്ഞു. ഒറ്റമുറി വീട്ടില്‍ താമസിക്കാന്‍ ഭര്‍ത്താവ് സമ്മതിച്ചെങ്കിലും പിന്നീട് ദമ്പതികള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഗര്‍ജന്റെ സാന്നിധ്യത്തെക്കുറിച്ചും വഴക്കിനു കാരണമായി.
കൊലപാതകത്തിനുശേഷം ശിവം രാത്രി ജോലിക്ക് പോയെന്നും ദമ്പതികള്‍ക്കൊപ്പം താമസിക്കുന്ന ബന്ധുവാണ് ഗര്‍ജനെന്നുമാണ് പ്രിയങ്ക പോലീസിനോട് പറഞ്ഞത്.  എന്നാല്‍, മൂവരും താമസിച്ചിരുന്ന കെട്ടിടത്തിന്റെ കോണിപ്പടിയില്‍ രക്തക്കറ പോലീസ് കണ്ടെത്തി.
പ്രിയങ്കയെയും ഗര്‍ജനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ യുവതി എല്ലാം സമ്മതിച്ചുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശിവത്തെ കുത്താന്‍ ഉപയോഗിച്ച കത്തി വീട്ടിലെ അരി പാത്രത്തിനുള്ളില്‍ നിന്ന് പോലീസ് കണ്ടെടുത്തു.

 

Latest News