തായിഫിലേക്കുള്ള അൽ ഹദ ചുരം താൽക്കാലിമായി അടച്ചു

മക്ക- കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് തായിഫിലേക്കുള്ള അൽ ഹദ ചുരം താൽക്കാലികമായി അടച്ചു. തായിഫ് ഗവർണറേറ്റിൽ ഇടിമിന്നലിനു പുറമേ, അതിവേഗ കാറ്റ്, തിരശ്ചീന ദൃശ്യപരതയുടെ അഭാവം, ആലിപ്പഴം, പേമാരി എന്നിവയ്‌ക്കൊപ്പം കനത്ത മഴയും ഉണ്ടായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അസീർ, അൽബാഹ, പ്രദേശങ്ങൾ ഉൾപ്പെടെയുള്ള മറ്റ് പ്രദേശങ്ങളിൽ മഴ പെയ്യുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
 

Latest News