Sorry, you need to enable JavaScript to visit this website.

രാഷ്ട്രപിതാവിനെ അപമാനിച്ച എസ്.എഫ്.ഐ നേതാവിനെ കോളേജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി- രാഷ്ട്രപിതാവിനെ അപമാനിച്ച സംഭവത്തില്‍ ആലുവയിലെ എസ്.എഫ്.ഐ നേതാവ് അദീന്‍ നാസറിനെ കോളേജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. വാര്‍ത്തകളിലെയും സമൂഹമാധ്യമങ്ങളിലെയും ദൃശ്യങ്ങളില്‍നിന്നു ഇയാള്‍ പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായാണ് മനസ്സിലാകുന്നതെന്ന് അദീനെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള കോളേജ് പ്രിന്‍സിപ്പലിന്റെ ഓര്‍ഡറില്‍ പറയുന്നു. ആലുവ ചൂണ്ടി ഭാരത മാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ അഞ്ചാംവര്‍ഷ ബി.കോം എല്‍.എല്‍.ബി. വിദ്യാര്‍ഥിയാണ് അദീന്‍.

കോളേജിലെ ഗാന്ധി പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് ചാര്‍ത്തി, അദീന്‍ ഫോട്ടോയെടുക്കുന്ന ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. 'ഗാന്ധിജി എന്തായാലും മരിച്ചയാളല്ലേ..' എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഈ മാസം 21നാണ് വീഡിയോ ചിത്രീകരിച്ചതെന്നാണ് വിവരം. ദൃശ്യങ്ങള്‍ കോളേജിലെയും മറ്റും വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നെങ്കിലും സംഭവം വിവാദമായതോടെ ഡിലീറ്റ് ചെയ്തു.

എന്നാല്‍, കെ.എസ്.യു. സംസ്ഥാന സെക്രട്ടറി അല്‍ അമീന്‍ പരാതി നല്‍കിയതോടെ എടത്തല പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്. ഇതിനു പിന്നാലെയാണ് കോളേജ് അദീനെ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ കമ്മിഷനെയും നിയോഗിച്ചു. സംഭവം നടക്കുമ്പോള്‍ അദീന്‍ നാസര്‍ എസ്.എഫ്.ഐ. ഭാരവാഹി ആയിരുന്നില്ലെന്നാണ് പാര്‍ട്ടി പറയുന്നത്.

 

Latest News