52 കിലോ കഞ്ചാവുമായി കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

കോഴിക്കോട്- ബംഗളൂരുവില്‍ നിന്നും കടത്തിയ കഞ്ചാവ് കോഴിക്കോട് പിടികൂടി. കാറിലെ രഹസ്യ അറകളില്‍ ഒളിപ്പിച്ചു കടത്തിയ 51.9 കിലോഗ്രാം കഞ്ചാവാണ് പിടിയിലായത്. സംഭവത്തില്‍ കാസര്‍ഗോഡ് സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ് (39), മുഹമ്മദ് ഫൈസല്‍ (36) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പുതുവത്സാരാഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ക്ക് കൈമാറാനായിരുന്നു കഞ്ചാവ് കടത്തിയത്. കോഴിക്കോട് വൈഎംസിഎ ക്രോസ് റോഡില്‍ എസ്ബിഐ ബാങ്കിന് സമീപമുള്ള പേപാര്‍ക്കിംഗിലാണ് ആന്റി നാര്‍ക്കോട്ടിക്ക് സംഘം പ്രതികളെ പൊലീസ് പിടികൂടിയത്.

Latest News