ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനലിന് ഒരു കോടി റിയാല്‍ പിഴ

റിയാദ് - ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനലായ ബി ഇന്‍ സ്‌പോര്‍ട്‌സിന് സൗദിയിലെ ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ ഒരു കോടി റിയാല്‍ പിഴ ചുമത്തി. ചാനലിന്റെ സൗദിയിലെ ലൈസന്‍സ് റദ്ദാക്കിയിട്ടുമുണ്ട്. വാണിജ്യ സ്ഥാപനങ്ങള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം ഉറപ്പുവരുത്തുകയും കുത്തക അവസാനിപ്പിക്കുകയും ചെയ്യുന്ന കോംപറ്റീഷന്‍ നിയമ ലംഘനങ്ങളില്‍ തീര്‍പ്പ് കല്‍പിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ചാനലിന് പിഴ ചുമത്തി ലൈസന്‍സ് റദ്ദാക്കിയത്.
2016 മാര്‍ച്ച് മുതല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ചാനലിനെതിരെ സൗദി പൗരന്മാരില്‍ നിന്നും ചാനല്‍ വരിക്കാരില്‍ നിന്നും തങ്ങള്‍ക്ക് നിരവധി പരാതികള്‍ ലഭിച്ചതായി ജനറല്‍ അതോറിറ്റി ഫോര്‍ കോംപറ്റീഷന്‍ അറിയിച്ചു.

 

Latest News