ഫ്‌ളോറിഡ-ക്രിസ്മസ് സമ്മാനങ്ങളെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സഹോദരി വെടിയേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് കൗമാരക്കാരായ സഹോദരങ്ങള്‍ അറസ്റ്റില്‍.
23 കാരിയായ അബ്രിയേല്‍ ബാള്‍ഡ്‌വിന്‍ തന്റെ 10 മാസം പ്രായമായ മകനുമായി വാഹനത്തില്‍ കയറുന്നതിനിടെ ഇളയ സഹോദരന്‍ ഡമര്‍കസ് കോലി (14) നെഞ്ചില്‍ വെടിവച്ചതായി ഫ്‌ളോറിഡ ഷെരീഫ് ഓഫീസ് അറിയിച്ചു.
ഇതിനു പിന്നാലെ ഡമര്‍കസിനെ മൂത്ത സഹോദരന്‍ വെടിവച്ചു. 15 കാരനായ ഡാര്‍ക്കസ് കോലി തന്റെ സെമി ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചത്. പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുമ്പ് തോക്ക് വലിച്ചെറിഞ്ഞ് ഡാര്‍കസ് സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയതായി ഷെരീഫ് ബോബ് ഗ്വാള്‍ട്ടിയേരി പറഞ്ഞു. പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.
വെടിയേറ്റ ഇളയസഹോദരനായ 14 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസ്ചാര്‍ജ് ചെയ്താല്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു.
യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചതെന്ന് ഷെരീഫ് ഗ്വാള്‍ട്ടിയേരി പറഞ്ഞു. രണ്ട് കുട്ടികളുടെ അമ്മയ്ക്ക് ആന്തരിക രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു എന്നാല്‍ കുഞ്ഞിന് അപകടമൊന്നും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രാദേശിക പ്രോസിക്യൂട്ടര്‍മാര്‍ കേസ് പരിശോധിച്ച് സഹോദരിയെ കൊലപ്പെടുത്തിയതിന് 15 വയസ്സുകാരനെ അറസ്റ്റ് ചെയ്ത് കുറ്റങ്ങള്‍ ചുമത്തി.
കൂടുതൽ വാർത്തകൾ വായിക്കാം
ദുബായില്‍നിന്ന് അവരെ കൊണ്ടുപോയത് ആരാണ്; ഹൈദരബാദിയെ സംശയം
നെതന്യാഹു,നിങ്ങള്‍ ഹിറ്റ്‌ലറേക്കാള്‍ മോശക്കാരനാണ്, നാസി ക്രൂരതയെ കുറിച്ച് മിണ്ടരുത്-ഉര്‍ദുഗാന്‍
ഭാര്യ ചവച്ചു തുപ്പി വീട് നാറ്റിക്കുന്നുവെന്ന് ഭര്‍ത്താവ്; അവിഹിതം ആരോപിച്ച് ഭാര്യ
ഇസ്രായില്‍ അനുകൂല സ്റ്റാര്‍ബക്‌സ് കപ്പുമായി ചാനലില്‍; അവതാരകയെ പിരിച്ചുവിട്ടു