എന്റെ പൊന്നേ, എന്തൊരു പോക്കാണിത്? സ്വർണവില സർവകാല റെക്കോർഡിൽ

കൊച്ചി - റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിക്കുന്നു. സ്വർണത്തിന് ഇന്ന് പവന് 320 രൂപ വർധിച്ച് 47,120 രൂപയായി വില ഉയർന്നു. ഇത് സർവകാല റെക്കോർഡ് വിലയാണ്. ഡിസംബർ ആദ്യം പവന് 47,080 രൂപയായി ഉയർന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. വില കൂടിയതോടെ സ്വർണം വിൽക്കാനെത്തുന്നവർ കൂടി വരികയാണെന്നും വാങ്ങാനെത്തുന്നവർ വില കുറയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണെന്നും അനുഭവസ്ഥർ പറഞ്ഞു.

Latest News