മക്ക- ഹാജിമാര്‍ ബലിയര്‍പ്പിക്കുന്ന മാംസം പ്രയോജനപ്പെടുത്താന്‍ വിപുലമായ പദ്ധതി. ഈ വര്‍ഷം ബലി കൂപ്പണ്‍ നിരക്ക് 475 റിയാലാണ് (127 അമേരിക്കന്‍ ഡോളര്‍). ബലി മാംസം പ്രയോജനപ്പെടുത്തുന്ന പദ്ധതിക്കു കീഴില്‍ പുണ്യസ്ഥലങ്ങളില്‍ എട്ടു മോഡല്‍ കശാപ്പുശാലകളുണ്ട്. ഹജ് ദിവസങ്ങളില്‍ പത്തു ലക്ഷത്തിലേറെ ആടുകളെയും പശുക്കളെയും കശാപ്പ് ചെയ്യുന്നതിന് ഇവക്ക് ശേഷിയുണ്ട്.
മക്കയിലും മദീനയിലും പുണ്യസ്ഥലങ്ങളിലും ബലി കൂപ്പണ്‍ വില്‍പന കൗണ്ടറുകളുണ്ട്. സൗദി പോസ്റ്റ് ഓഫീസുകളില്‍നിന്ന് കൂപ്പണുകള്‍ ലഭിക്കും. വെബ്‌സൈറ്റ് വഴിയും ഹജ് രജിസ്‌ട്രേഷനുള്ള ഇ-ട്രാക്ക് വഴിയും കൂപ്പണുകള്‍ വാങ്ങുന്നതിന് അവസരമൊരുക്കിയിട്ടുണ്ട്.
ബലി മാസം പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതി 1983 ലാണ് സൗദി അറേബ്യ ആരംഭിച്ചത്. പദ്ധതി നടപ്പാക്കുന്നതിന്റെ ചുമതല ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്കിനെ ഏല്‍പിച്ചിരിക്കുകയാണ്. വിവിധ വകുപ്പുകളുടെ പ്രതിനിധികളടങ്ങിയ പ്രത്യേക കമ്മിറ്റി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നു.