Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഭർതൃവീട്ടിൽ യുവതിയുടെ മരണം, വില്ലൻ സ്ത്രീധനം; ഭർത്താവ് അറസ്റ്റിൽ

കാസർകോട് - കാസർക്കോട് ജില്ലയിലെ ബേഡകത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അസ്‌കർ അറസ്റ്റിൽ. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും കുടുംബവും പീഡിപ്പിച്ചിരുന്നുവെന്ന് മരിച്ച മുർസീനയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. 
 ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബർ അഞ്ചിനാണ് യുവതിയെ ഭർതൃ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് മുർസീനയുടെ മാതാപിതാക്കൾ രംഗത്തുവന്നിരുന്നു.
 മൂന്നുവർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ ഭര്ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുർസീന പറഞ്ഞിരുന്നു. മകളുടെ മരണം വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും അതിൽ അസ്വാഭാവികതയുണ്ടെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് നല്കിയ പരാതിയിൽ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. രണ്ടു വയസുകാരിയായ മകളുണ്ട്.

Latest News