ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കരുത് -വി എം സുധീരന്‍

തൃശൂര്‍ - ബാബറി മസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം നിര്‍മ്മിച്ച് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ കോണ്‍ഗ്രസ് ഒരു കാരണവശാലും പങ്കെടുക്കരുതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ക്ഷണം കോണ്‍ഗ്രസ് പൂര്‍ണമായി നിരാകരിക്കണം. ബി ജെ പിയുടെ തീവ്ര ഹിന്ദുത്വത്തിനെതിരെ മതേതര മൂല്യങ്ങള്‍ കോണ്‍ഗ്രസ് ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യം മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു പാര്‍ട്ടിയും ചടങ്ങില്‍ പങ്കെടുക്കരുത്. നെഹ്‌റുവിന്റെ നയങ്ങളില്‍ നിന്നും കോണ്‍ഗ്രസിന് വ്യതിചലനം ഉണ്ടായി. അത് ഗുണം ചെയ്തില്ല എന്നാണ് വ്യക്തമാകുന്നത്. നെഹ്‌റുവും ഇന്ദിരയും മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. മതേതര മൂല്യങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തി വേണം കോണ്‍ഗ്രസ് മുന്നോട്ടു പോകാന്‍. നെഹ്‌റുവിന്റെ സാമ്പത്തിക നയങ്ങളിലേക്ക് രാജ്യം മടങ്ങി പോകണം. കോണ്‍ഗ്രസ് പഴയ മതേതര മൂല്യങ്ങളിലേക്ക് മടങ്ങിപ്പോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News