മക്ക - തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അതിഥികളായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയ മുഴുവന്‍ തീര്‍ഥാടകരുടെയും ബലികര്‍മ ചെലവ് രാജാവ് ഏറ്റെടുത്തു.
കിംഗ് സല്‍മാന്‍ ഹജ് പദ്ധതിയുടെ ഭാഗമായി രാജാവിന്റെ ആതിഥേയത്വത്തില്‍ ഈ വര്‍ഷം 5,400 പേരാണ് ഹജ് നിര്‍വഹിക്കുന്നത്. 95 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ബലികര്‍മ ചെലവ് രാജാവ് ഏറ്റെടുത്ത കാര്യം മുഴുവന്‍ തീര്‍ഥാടകരെയും അറിയിച്ചതായും വകുപ്പുകളുമായി ഏകോപനം നടത്തിവരികയാണെന്നും ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു.